മുത്തിയുമ്മ.
എന്റെ പ്രദേശത്ത് ബാപ്പയുടെ ഉമ്മയെ മുത്തിയോള ഉമ്മ എന്നാണു വിളിക്കുക. എന്റെ ഓര്‍മ്മകളില്‍ മുത്തിയോള ഉമ്മ സ്നേഹത്തിന്റെ പ്രതീകമാണു. ഞാന്‍ അറിയുമ്പോഴേക്കും അവരുടെ മെലിഞ്ഞ ശരീരത്തിലെ വെളുത്ത ബാഹ്യാവരണത്തില്‍ കാലം ചുളിവുകള്‍ വീഴ്ത്തിയിരുന്നു. ഞങ്ങള്‍ 'കാട്' എന്ന് വിളിച്ചിരുന്ന പാടത്തിലും, 'ഫാരം' എന്ന് വിളിച്ചിരുന്ന കടപ്പുറത്തെ ചകിരി തല്ലുന്ന സ്തലത്തും ഒക്കെ പണിയെടുക്കുമായിരുന്നു. എങ്കിലും അഞ്ച് നേരത്തെ നിസ്ക്കാരം മുടങ്ങാതെ ചെയ്യുന്നത് കൊണ്ടാവാം അവരുടെ മുഖത്ത് എപ്പൊഴും ഒരു തിളക്കം കാണാമായിരുന്നു. എന്റെ ജന്മസ്തലം ചുറ്റും ആഴമുള്ള കടലിനാല്‍ ചുറ്റപ്പെട്ട ഒരു മണ്തുരുത്താണു. ആ തുരുത്തിലാകെ നടന്നു തീര്‍ക്കാന്‍ ഒരു മുഴുവന്‍ ദിവസം വേണ്ടി വരില്ല. (അവിടെയാണു ഇപ്പോഴത്തെ ഭരണകുടം വല്യ ടൌണ്‍ഷിപ്പുകളും, മദ്യഷോപ്പുകളും ഉണ്ടാക്കാന്‍ പൊകുന്നത്. എന്റെ തുരുത്തിനൊപ്പം, മറ്റ് മുപ്പതുകളോളം തുരുത്തു കൂട്ടങ്ങള്‍ കാലാകാലങ്ങളായി ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറെ ഓരം പറ്റി കഴിഞ്ഞു വാരികയായിരുന്നു. റോമന്‍ സഞ്ചാരികളും, അറബ് , ചൈനീസ് സഞ്ചാരികളും, കടല്‍ക്കൊള്ളക്കാരുമൊക്കെ ഈ തീരം തൊട്ടുപോയി...